മകളുടെ സ്വർണവുമായി കാമുകിക്കൊപ്പം പോയി പിതാവ്
മകളുടെ വിവാഹത്തിന് കരുതിവെച്ച സ്വർണവും പണവുമായി മുങ്ങി പിതാവ്. വെങ്ങോലയിലാണ് സംഭവം. വിവാഹത്തിന് ഒരുമാസം മാത്രം ബാക്കി നിൽക്കവെയാണ് കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയ്ക്കൊപ്പം ഇയാൾ പോയത്. എന്നാൽ നിശ്ചയിച്ച പ്രകാരം വിവാഹം നടത്താൻ വരൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹകർമം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യർത്ഥന പിതാവ് അംഗീകരിച്ചിട്ടുണ്ട്.



+ There are no comments
Add yours