തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് രാജമാണിക്യത്തെ പെട്ടെന്ന് മാറ്റിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ. കോടികളുടെ വിവാദ വൈദ്യുതി കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ജി.എൻ.എ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം സർക്കാർ തലത്തിൽ നടന്നിരുന്നു. അഞ്ച് മാസത്തേക്ക് 1,566.47 കോടി രൂപയുടെ കരാർ ഒപ്പിടാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഒ.ടി.സി പ്ലാറ്റ്‌ഫോം വഴി ഇത്തരം വലിയ തുകയുടെ കരാറുകളിൽ ഏർപ്പെടുന്നതിലെ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി രാജമാണിക്യം ഈ ഫയൽ ആറ് തവണ തിരിച്ചയച്ചതായാണ് സൂചന.
കരാറിൽ ഒപ്പിടാനായി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിൽ നിന്ന് രാജമാണിക്യത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല. ഈ സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി, എൻ. പ്രശാന്തിനെ പുതിയ കെഎസ്ഇബി ചെയർമാനായി നിയമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.




+ There are no comments
Add yours