സംസ്ഥാന സ്കൂൾ കായികമേളയിലെ പുഴുവിവാദം: വ്യാജപ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ അധ്യാപകന് ജാമ്യം

Estimated read time 0 min read

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ അധ്യാപകന് ജാമ്യം ലഭിച്ചു. എറണാകുളം ശാലേം വി.എച്ച്.എസ്.എസിലെ അധ്യാപകനായ ജിജോ ജെയിംസിനാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നുള്ളതെന്ന വ്യാജേന, ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. കോഴിക്കോട് നടന്ന കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വമായ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് സംഘാടകരും മന്ത്രിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം വ്യാജവാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

+ There are no comments

Add yours