ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസിൽനിന്ന് റാന്നി കോടതിയിൽ ഹാജരാക്കുകയായിരുന്നു.



+ There are no comments
Add yours