ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ
ജപ്പാനെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് കനത്ത പരാജയം. 2നെതിരെ 3 ഗോളുകൾക്കാണ് കാനറിപ്പടയെ ജപ്പാൻ അട്ടിമറിച്ചത്. ആദ്യപകുതിയിൽ 2 ഗോളുകൾക്ക് മുന്നിട്ടുനിന്ന ബ്രസീലിനെ രണ്ടാം പകുതിയിൽ 3 ഗോളുകളടിച്ചാണ് ജപ്പാൻ ഞെട്ടിച്ചത്. മത്സരത്തിൻ് 26, 32 മിനിറ്റുകളിലാണ് ബ്രസീൽ വലകുലുക്കിയത്. 52, 62, 71 മിനിറ്റുകളിലാണ് ജപ്പാൻ പ്രത്യാക്രമണം നടത്തിയത്.



+ There are no comments
Add yours