തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

Estimated read time 0 min read

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്‌ടറോട് നേരിട്ട് പരിശോധിക്കാനും നിർദേശിച്ചു

തൃശൂർ ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അമ്പലൂർ, മുരുങ്ങൂർ മേഖലകളിൽ ട്രാഫിക് ബ്ലോക്ക് ഇപ്പോഴുമുണ്ടെന്നും ജില്ലാ കളക്‌ടർ പറഞ്ഞു. 60 കിലോമീറ്റർ ടോൾ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്‌നമെന്ന് കോടതി കളക്ട‌ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് പ്രശ്‌മെന്ന് കളക്ടർ മറുപടി നൽകി. ഇപ്പോൾ ഏതെങ്കിലും ഇടങ്ങളിൽ ഗതാഗത കുരുക്ക് ഉണ്ടോയെന്ന് കളക്‌ടറോട് കോടതി ചോദിച്ചു.

+ There are no comments

Add yours