സംസ്ഥാനത്ത് ഇടിവെട്ടി മഴയും ഒപ്പം മിന്നലും, സൂക്ഷിക്കുക
തുലാവർഷത്തിന് മുമ്പ് തന്നെ സംസ്ഥാനത്ത് ശക്തമായ മഴ. അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.



+ There are no comments
Add yours