ദീപാവലി… ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ

Estimated read time 1 min read

ദീപാവലി; ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവെ. ഒക്ടോബർ 16ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561), ഒക്ടോബർ 17ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന കൊല്ലം-ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് (06562), എന്നിവയാണ് ട്രെയിനുകൾ. ഒക്ടോബർ 13 തിങ്കളാഴ്‌ച മുതൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും.

+ There are no comments

Add yours