വിൻഡീസിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു..!
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 248 റൺസിന് പുറത്ത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 518 റൺസിന് മറുപടിയായി മൂന്നാം ദിനം 140-4 എന്ന സ്കോറിൽ ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ലഞ്ചിന് ശേഷം 248 റൺസിന് ഓൾ ഔട്ടായി. 270 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിൻഡീസിനെ ഫോളോ ഓൺ ചെയ്യിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റെടുത്തു.



+ There are no comments
Add yours