ഇരട്ട ഗോളും അസിസ്റ്റുമായി തകർത്ത് മെസ്സി
അറ്റ്ലാന്റയെ തകർത്ത് മയാമി അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോൽപ്പിച്ചാണ് മയാമിയുടെ ജയം. ഇതിഹാസ താരം ലയണൽ മെസ്സിയുടെ മികച്ച പ്രകടനമായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് മെസ്സി മയാമിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. മുൻ ബാഴ്സലോണ സഹതാരങ്ങളായ ജോർദി ആൽബയും സുവാരസും ഓരോ ഗോൾ നേടി.




+ There are no comments
Add yours