ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്.

Estimated read time 0 min read

പാലക്കാട് 26കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഭർത്താവിൽ എത്തിയത്. ഒന്നരവർഷം മുമ്പ് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

+ There are no comments

Add yours