
കോഴിക്കോടും എറണാകുളത്തും വീടുകൾക്ക് നാശം
ശക്തമായ ഇടിമിന്നലിൽ കോഴിക്കോടും എറണാകുളത്തും വീടുകൾക്ക് വലിയ നാശനഷ്ടം. കോഴിക്കോട് മേപ്പയ്യൂരും പാലേരിയിലുമുണ്ടായ ഇടിമിന്നലിൽ രണ്ട് വീടുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. വയറിങ് പൂർണ്ണമായും കത്തി നശിക്കുകയും ടൈലുകൾ പൊട്ടുകയും ചുമരിൽ വിള്ളലേൽക്കുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല. ആലുവ ചെങ്ങമനാട് പഞ്ചായത്തിലും മൂന്ന് വീടുകളിൽ നാശനഷ്ടങ്ങളുണ്ടായി. വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു.


+ There are no comments
Add yours