‘എയിംസ് വാഗ്ദാനം നൽകി സുരേഷ് ഗോപിക്ക് ഇനി വോട്ട് ചോദിക്കാനാകില്ല’; കേന്ദ്രത്തിന്റെ നിഷേധ നിലപാടിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് കെ. മുരളീധരൻ

Estimated read time 1 min read

പാലക്കാട്: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്ക് പിന്നിൽ തികഞ്ഞ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കെ. മുരളീധരൻ. സംസ്ഥാനത്ത് എയിംസ് എവിടെ വന്നാലും സ്വാഗതാർഹമാണ്. എന്നാൽ, എയിംസ് കേരളത്തിൽ എവിടെയും വരില്ലെന്ന സൂചനയാണ് സുരേഷ് ഗോപി നൽകുന്നത്. ഇനിയും എയിംസിന്റെ പേരും പറഞ്ഞ് സുരേഷ് ഗോപിക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. എയിംസ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വിശദമായ കത്ത് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാരണവശാലും കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണ് കേന്ദ്ര സർക്കാരിനുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രിയെയും ഉപരാഷ്ട്രപതിയെയും നേരട്ട് കണ്ടപ്പോൾ എയിംസ് ഉറപ്പായും നൽകുമെന്ന അനുകൂല മറുപടിയാണ് ലഭിച്ചത്. കേരളത്തിലെ എം.പിമാരും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി നൽകിയിട്ടും എയിംസ് അനുവദിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. വിഷയത്തിൽ കേരള ഹൈക്കോടതി പ്രകടിപ്പിച്ച വികാരം കേന്ദ്ര സർക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ആശുപത്രികളിൽ ഇപ്പോൾ നടക്കുന്നത് അനാവശ്യ സമരങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം മരുന്ന് ക്ഷാമം ആരോപിച്ചായിരുന്നു സമരം, ഇപ്പോൾ ഡോക്ടർമാരില്ലെന്ന് പറഞ്ഞാണ് പ്രതിഷേധിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ താൻ വന്ന ശേഷം ഒരു ഡോക്ടറെപ്പോലും മാറ്റിയിട്ടില്ല. ഇത്തരം വിഷയങ്ങളിൽ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരികയാണെങ്കിൽ അവിടെ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours