നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്

Estimated read time 0 min read

ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്. ഐ സി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്‌തത്‌. ഇവർ ഡയസിൽ കയറുകയും സ്‌പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തുകയും ചെയ്ിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്ന് കണ്ടാണ് ഇപ്പോഴുള്ള നടപടിയെന്ന് പ്രമേയം അവതരിപ്പിച്ച് പാർലമെൻ്ററി കാര്യമന്ത്രി എംബി രാജേഷ് വ്യക്തമാക്കി. പ്രതിപക്ഷം സഭാചട്ടം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours