പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.

Estimated read time 0 min read

കൊല്ലം അഞ്ചലിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി സജീവ് പതിയെ അടുപ്പം സ്ഥാപിച്ചു. പ്രണയം നടിച്ച് പതിനാറു വയസുകാരിയെ പീഡനത്തിന് ഇരയാക്കി. ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം അഞ്ചൽ പൊലീസിൽ അറിയിച്ചു.

പൊലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടർന്നാണ് കോന്നിയിൽ നിന്ന് സജീവിനെ പിടികൂടിയത്. കുളത്തൂപ്പുഴ ഡാലി സ്വദേശിയാണ് സജീവ്.

+ There are no comments

Add yours