ജമ്മുകാഷ്‌മീരിൽ ഇന്ത്യാ സഖ്യംഅധികാരത്തിലേക്ക്.  ഹരിയാനയിൽ ബിജെപി

Estimated read time 0 min read

ന്യൂഡൽഹി: ജമ്മുകാഷ്‌മീർ നിയമസഭാ തെര ഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്. നിലവി ൽ ഇന്ത്യാ സഖ്യം 52 സീറ്റിലും ബിജെപി 28 സീറ്റിലും പിഡിപി രണ്ടു സീറ്റിലും ലീഡു ചെ യ്യുകയാണ്.

എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിട ങ്ങളിലും മുന്നിലാണ്. ജമ്മുമേഖലയിൽ മാത്ര മാണ് ബിജെപിക്ക് പിടിച്ചു നിൽക്കാനായത്. ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായി കുൽഗാമിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂ സഫ് തരിഗാമി വിജയിച്ചു.

മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്ത‌ിയുടെ മ കളും പിഡിപി സ്ഥാനാർഥിയുമായ ഇൽത്തി ജ മുഫ്ത‌ി ബിജ്ബിഹേര മണ്ഡലത്തിൽ പി ന്നിലാണ്. നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരി ട്ട ബിജെപി ഹരിയാനയിൽ ശക്തമായ തിരി ച്ചുവരവ് നടത്തി. ആകെയുള്ള 90 സീറ്റുകളി ലെയും ഫല സൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി കേവല ഭൂരിപക്ഷവും മറികടന്ന് മു ന്നേറുകയാണ്. നിലവിൽ ബിജെപി 49 സീറ്റി ലും കോൺഗ്രസ് 35 സീറ്റിലും മറ്റുള്ളവർ ആ റു സീറ്റിലും മുന്നേറുകയാണ്.

മുൻ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമാ യ ദുഷ്യന്ത് ചൗട്ടാല ഉച്ചന കലൻ മണ്ഡലത്തി ൽ ആറാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാ നാർഥി ബ്രിജേന്ദ്ര സിംഗാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ബിജെപിയുടെ ദേവേന്ദർ ച ത്താറാണ് രണ്ടാമത്. ഗാർഹി സമ്പാലയിൽ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ 22182 വോട്ടിന് മുന്നിലാണ്.

വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ സ് മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ലീഡ് കുത്തനെ താഴുകയായിരുന്നു.

+ There are no comments

Add yours