സ്വതന്ത്ര സ്വഭാവത്തോടുള്ള പാഠ്യപദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകുക: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള*

Estimated read time 1 min read

*സ്വതന്ത്ര സ്വഭാവത്തോടുള്ള പാഠ്യപദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകുക: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള*

തൃശ്ശൂർ: സർഗ്ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. ശാസ്ത്രത്തിന് അപ്പുറത്തേയ്ക്ക് ആത്മീയ ശക്തിയെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ കുട്ടികളെ പരിശീലിപ്പിക്കണം” സഹൃദയ കോളേജിന്റെ സ്വയംഭരണ അവകാശ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള.  ഉന്നത അക്കാദമിക് നിലവാരം മാനിച്ചാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പരീക്ഷകൾ, സർവകലാശാല പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ സ്വാതന്ത്ര്യം പ്രാപിക്കുകയും വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാൻ സ്വയം ഭരണ അവകാശം കൂടുതൽ വഴി തെളിയിക്കുകയും ചെയ്യുന്നു. ഓട്ടോണമസ് അംഗീകാരം കോളേജിന് കൂടുതൽ പഠന സ്വാതന്ത്ര്യം മാത്രമല്ല നൽകുന്നത്, ഒപ്പം അക്കാദമിക് മികവിന്റെ പാതയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു.

  ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായിരുന്ന ഔദ്യോഗിക മീറ്റിങ്ങിൽ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിയായിരുന്നു. കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറ ആശംസകൾ അർപ്പിക്കുകയും കോളേജിൻ്റെ ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്‌തു . കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആൻ്റോ ചുങ്കത്ത്  സ്വാഗതവും പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള നന്ദിയും പ്രകാശിപ്പിച്ചു .അക്കാദമിക് തലത്തിൽ മികവ് പുലർത്തിയ അദ്ധ്യാപകരേയും യൂണിവേഴ്സിറ്റി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ മിഥുൻ മുരളിയേയും IEEE R10 ലെ സന്നത പ്രവർത്തക അവാർഡ് നേടിയ റോബിൻ ഫ്രാൻസിസിനെയും ഈ ചടങ്ങിൽ അവാർഡ് നല്കി അനുമോദിച്ചു.

ഗോവ ആദ്യ ലേഡി ശ്രീമതി റീത്ത പിള്ളയ്,  സിൻഡിക്കേറ്റ് മെമ്പേഴ്സ്, ബോർഡ് ഓഫ് ഗവേർണൻസ്, അക്കാദമി കൗൺസിൽ മെമ്പഴ്സ്, ശ്രീ വിപിൻ, ശ്രീ ടോണി പറോക്കാരൻ, അഡ്വ. രമേശ് കൂട്ടാല,   സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഡേവീസ് ചെങ്ങനിയാടൻ, സഹൃദയ മാനേജ്മെൻറ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനോ മാളക്കാരൻ, ഡയറക്ടർ ധന്യ അലക്സ്, സഹൃദയ എൻജിനീയറിങ് കോളേജ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അടക്കം രണ്ടായിരത്തിലധികം പേരാണ് ക്ഷണിതാക്കളായി ഉണ്ടായിരുന്നത്.

+ There are no comments

Add yours