ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ഡൽഹിയിൽ നാടകീയ രംഗങ്ങൾ

Estimated read time 0 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുൻനിര നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പോലീസ് ബലം പ്രയോഗിച്ച് സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു.

ഭരണഘടനാ പുസ്തകം നെഞ്ചോടു ചേർത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ വനിതാ പോലീസ് ബലപ്രയോഗത്തിലൂടെയാണ് മാറ്റിയത്. സമരം കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും പോലീസ് അതിക്രമം ഉണ്ടായി. പ്രതിഷേധത്തിൽ പങ്കെടുത്ത എ.എ. റഹീം എം.പിക്കു നേരെയും മർദ്ദനശ്രമമുണ്ടായി.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ നാലാം ദിവസമാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.

+ There are no comments

Add yours