‘അണലി’ വെബ് സീരീസ്: റിലീസ് താൽക്കാലികമായി തടഞ്ഞ് കോടതി; ജോളി ജോസഫിന്റെ ഹർജിയിൽ നടപടി

Estimated read time 1 min read

കൊച്ചി: കൂടത്തായി പരമ്പര കൊലപാതകങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ‘അണലി’ വെബ് സീരീസിന്റെ റിലീസ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി താൽക്കാലികമായി തടഞ്ഞു. കേസ് വിചാരണ ഘട്ടത്തിലിരിക്കെ സീരീസ് പുറത്തിറങ്ങുന്നത് തനിക്ക് തിരിച്ചടിയാകുമെന്ന് കാണിച്ച് കേസിലെ മുഖ്യപ്രതി ജോളി ജോസഫ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

വെബ് സീരീസിലെ കേന്ദ്ര കഥാപാത്രത്തിന് താനുമായി വലിയ സാദൃശ്യമുണ്ടെന്നും, ഇത് വ്യക്തിപരമായും നിയമപരമായും തനിക്ക് കടുത്ത ദോഷം ചെയ്യുമെന്നും ജോളി ഹർജിയിലൂടെ വാദിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് ഒ.ടി.ടി റിലീസിന് കോടതി വിലക്കേർപ്പെടുത്തിയത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അണലി’ ജിയോ ഹോട്ട്സ്റ്റാർ (JioHotstar) വഴിയാണ് റിലീസിന് തയ്യാറെടുത്തിരുന്നത്. ലിയോണ ലിഷോയ്, നിഖില വിമൽ എന്നിവരാണ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

+ There are no comments

Add yours