ഓണം ബംബർ 25 കോടി അടിച്ച ആളുടെ പ്രതികരണം
ഭാഗ്യം ലഭിച്ചതിൽ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപർ നേടിയ ശരത് എസ് നായർ. നെട്ടൂരിൽ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത് എസ് നായർ. റിസൽട്ട് വന്നപ്പോൾ ഫോണിൽ നോക്കി. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും ചെക്ക് ചെയ്താണ് ഉറപ്പാക്കിയത്. ചെറിയ ലോട്ടറികൾ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപർ ലോട്ടറി എടുക്കുന്നതെന്നും ശരത് പറഞ്ഞു.



+ There are no comments
Add yours