മാത്യു കുഴൽനാടന് കനത്ത തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് കനത്ത തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഹർജി തള്ളി. മാത്യുവിന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാഷ്ട്രീയ തർക്കത്തിന് കോടതിയല്ല വേദിയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരിൽ അന്വേഷണം വേണമെന്നാണ് മാത്യു ആവശ്യപ്പെട്ടിരുന്നത്.



+ There are no comments
Add yours