തിരുവോണം ബമ്പർ BR 105. TH 577825 എന്ന നമ്പറിന് ഒന്നാം സമ്മാനം

Estimated read time 1 min read

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ ന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അർഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതൽ 500 രൂപവരെ നേടിയവരുമുണ്ട്.

+ There are no comments

Add yours