മകളുടെ കഴുത്ത് മുറിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു

Estimated read time 0 min read

യുവതി കഴുത്തറത്ത് മരിച്ച നിലയിൽ, മകൾ ഗുരുതരാവസ്ഥയിൽ

കൊച്ചിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് ധരണി വീട്ടിൽ ധനികയെ (30) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഏക മകൾ ഇഷാൻവിയെ കഴുത്തിൽ ഗുരുതര മുറിവുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ കഴുത്ത് മുറിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല എന്നും പൊലീസ് അറിയിച്ചു.

+ There are no comments

Add yours