
രജനികാന്ത് ചിത്രം വേട്ടയ്യനിലെ പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മധുര സ്വദേശിയായ കെ. പളനിവേലു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. എൻകൗണ്ടർ കൊലകളെ പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങൾ നീക്കം ചെയ്‌തതിന് ശേഷം മാത്രം ചിത്രം റിലീസ് ചെയ്യണമെന്നും അതുവരെ റിലീസ് തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വേട്ടയ്യന്റെ ടീസറിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. എൻകൗണ്ടർ കുറ്റവാളികൾക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്.


+ There are no comments
Add yours