വിദേശികൾക്ക് ഗോൾഡൻ പാസ്‌പോർട്ടുമായി അർജന്റീന; രാജ്യത്തേക്ക് നിക്ഷേപകരെ ക്ഷണിച്ച് സർക്കാർ

Estimated read time 1 min read

കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മറികടക്കാൻ വിദേശ നിക്ഷേപകർക്ക് പൗരത്വം നൽകുന്ന ‘ഗോൾഡൻ പാസ്‌പോർട്ട്’ പദ്ധതി പ്രഖ്യാപിച്ച് അർജന്റീന. പ്രസിഡന്റ് ഹാവിയർ മിലെയുടെ നിർദ്ദേശപ്രകാരം പാരീസിൽ നടന്ന നിക്ഷേപക സംഗമത്തിൽ വെച്ച് ധനമന്ത്രി ലൂയിസ് കപുട്ടോയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ അപേക്ഷാ നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് വൻതുക നിക്ഷേപിക്കുന്നതിനോ സാമ്പത്തിക സംഭാവന നൽകുന്നതിനോ തയ്യാറുള്ള വിദേശികൾക്കാണ് പദ്ധതിയിലൂടെ അർജന്റീന പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഇതിനായി രണ്ട് നിക്ഷേപ മാർഗ്ഗങ്ങളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്:

  • തിരിച്ചുകിട്ടാത്ത സംഭാവന: അർജന്റീനൻ ട്രഷറിയിലേക്ക് 3,50,000 ഡോളർ തിരിച്ചുകിട്ടാത്ത തുകയായി സംഭാവന ചെയ്യാം.
  • സർക്കാർ ബോണ്ട് നിക്ഷേപം: അല്ലെങ്കിൽ കുറഞ്ഞത് ഏഴ് വർഷത്തേക്ക് കൈവശം വെക്കേണ്ട പുതിയ സർക്കാർ ബോണ്ടുകളിൽ 8,00,000 ഡോളർ നിക്ഷേപിക്കാം.

കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിക്ഷേപ തുകയിൽ മാറ്റമുണ്ടാകും. ഉദാഹരണത്തിന്, നാലംഗ കുടുംബത്തിന് ഈ പദ്ധതിയിലൂടെ പൗരത്വം ലഭിക്കാൻ 500,000 ഡോളർ സംഭാവനയായി നൽകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

+ There are no comments

Add yours