മുഖ്യമന്ത്രിയുടെ ആകാശയാത്ര തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ ഹെലികോപ്റ്റർ പര്യടനം

Estimated read time 0 min read

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആകാശയാത്രകൾ തുടരുന്നു. വെള്ളിയാഴ്ചത്തെ മുഴുവൻ ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഹെലികോപ്റ്ററിലാണ് യാത്ര ചെയ്യുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നത്തെ പര്യടനം. രാവിലെ 10 മണിയോടെ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ഹെലികോപ്റ്റർ 11 മണിക്ക് മലപ്പുറത്തെ വാഴൂരിൽ ലാൻഡ് ചെയ്യുമെന്നാണ് വിവരം.

മുൻ എൽ.ഡി.എഫ് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ ധൂർത്തെന്ന് വിമർശിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയായതോടെ ആകാശയാത്ര സ്ഥിരം മാർഗമാക്കുകയാണ്.

നേരത്തെ, ചിറ്റൂരിലെ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ. അച്യുതന് ആദരാഞ്ജലി അർപ്പിക്കാൻ പാലക്കാട്ടെത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ചിറ്റൂർ ഗവ. കോളേജ് ഗ്രൗണ്ടിൽ ഇറക്കിയതും, ഇതിനായി കോളേജിന് അവധി പ്രഖ്യാപിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുട്ടപർത്തിയിലേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയായിരുന്നു ഇതിൽ ഏറ്റവും അവസാനത്തേത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ് വേൾഡ് എന്ന ഷിപ്പിങ് കമ്പനിയുടെ ആഡംബര ചാർട്ടേഡ് വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒരു മണിക്കൂർ പറക്കുന്നതിന് ഏകദേശം എട്ട് ലക്ഷം രൂപയാണ് ഈ വിമാനത്തിന്റെ ചെലവെന്നാണ് പുറത്തുവരുന്ന വിവരം.

+ There are no comments

Add yours