
കുടു०ബ വഴക്കിനെ തുടർന്ന് വീട്ടിലിട്ടിരുന്ന കാറു० ബൈക്കു० ബന്ധു കത്തിച്ചു. മാള സ്നേഹഗിരി കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻപുന്നക്കൽ ജോസിൻറെ വീടിൻറെ കാർ പോർച്ചിലിട്ടിരുന്ന സിലിറൊ കാറു०, ബജാജ് സിടി 100 ബൈക്കു० കുടു०ബ വഴക്കിനെ തുടർന്ന് ബന്ധുവായ കുഴൂർ കുന്നത്തുപറ०പിൽ ഫ്രാൻസീസ്64 പെട്രോളൊഴിച്ച് കത്തിച്ചു. ഫ്രാൻസിസിൻറെ ഭാര്യയുടെ സഹോദരിയാണ് ജോസിൻറെ ഭാര്യ മേഴ്സി. അയൽവാസികളു० മാള അഗ്നി രക്ഷ സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജിതിരാജിൻറെ നേതൃത്വത്തിൽ അഗ്നി രക്ഷ സേന ഉദ്യോഗസ്ഥരായ ഷാജൻ, ശ്യാ०കുമാർ, ദീപു, ജിഷ്ണു, ഹോ०ഗാർഡ് സജീവൻ എന്നിവരുടെ നേതൃത്വത്തിൽ തീ അണക്കുവാൻ ശ്രമിച്ചെങ്കിലും പെട്രാൾ ടാങ്കിൽ നിന്നും പെട്രോൾ ലീക്കായതിനെ തുടർന്ന് വാഹ്നങ്ങൾ പൂർണ്ണമായു० കത്തി നശിച്ചു. ഏകദേശം എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ട० ഉണ്ടെന്ന് കണക്കാക്കുന്നു. ഫ്രാൻസീസിന് കൈക്കു० ശരീരത്തിലു० പൊള്ളലേറ്റതിനെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രാൻസീസിനെതിരെ മാള പോലീസ് കേസ്സെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വ്യാഴ്ചയായിരുന്നു സ०ഭവ०. .പട० വാഹ്നങ്ങൾ കത്തി നശിച്ച നിലയിൽ.


+ There are no comments
Add yours