തൃശൂർ പൂരം കലക്കൽ:  സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

Estimated read time 1 min read

തൃശൂർ പൂരം കലക്കൽ: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി എന്നത് സർക്കാർ ഗൗരവത്തോടെയാണ് കണ്ടതെന്ന് മുഖ്യമന്ത്രി. അതിന്റെ പേരിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലഭിച്ച റിപ്പോർട്ട് സമഗ്രമായി കാണാൻ കഴിയില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ആസൂത്രിത നീക്കം നടന്നു. ഗൗരവമായി തന്നെ പരിശോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി എന്നും CM അറിയിച്ചു.

തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഇത്തവണ ഉണ്ടായെന്ന് CM. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ്* കാലത്തായിരുന്നു പൂരം. പൂരത്തിന്റെ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായി. പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു നീക്കമെന്നും CM പറഞ്ഞു.

+ There are no comments

Add yours