റിവോൾവർ അബദ്ധത്തിൽ നിലത്ത് വീണ് വെടിപൊട്ടി കാലിന് പരിക്കേറ്റുവെന്ന നടൻ ഗോവിന്ദയുടെ മൊഴി വിശ്വസിക്കാതെ മുംബൈ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബുധനാഴ്‌ച നടനെ ആശുപത്രിയിൽ സന്ദർശിച്ചു, വിവിധ ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോവിന്ദ സംഭവവുമായി ബന്ധപ്പെട്ട നൽകിയ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം.
സീനിയർ പോലീസ് ഇൻസ്പെക്ടർ ദയാ നായക്കിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് നടനുമായി സംസാരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തോക്ക് വീഴുകയും തുടർന്ന് പൊട്ടി ഒരു ബുള്ളറ്റ് തൻ്റെ കാലിൽ കയറിയെന്നുമാണ് താരം പറയുന്നു.


+ There are no comments
Add yours