ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്; പ്രശ്നപരിഹാരത്തിനായി നാലംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്

Estimated read time 0 min read

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിയും പാർട്ടിയിലെ ആഭ്യന്തര തർക്കവും ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. പ്രശ്നപരിഹാരത്തിനായി നേതൃത്വം നാലംഗ സമിതിക്ക് രൂപം നൽകി. എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതിയിലുള്ളത്. സംഭവത്തിൽ രമ്യ ഹരിദാസിനും സജിത്തിനുമെതിരെ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കില്ലെങ്കിലും ഇരുവർക്കും പാർട്ടി കർശന താക്കീത് നൽകി.

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രമ്യ ഹരിദാസിനെ പാർട്ടി ആസ്ഥാനത്തേക്ക് നേരിട്ട് വിളിപ്പിച്ചാണ് താക്കീത് നൽകിയത്. പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്നും, ഈ വിഷയത്തിൽ യാതൊരുവിധ പരസ്യപ്രതികരണങ്ങളും നടത്തരുതെന്നും നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, പരസ്പരം നൽകിയിട്ടുള്ള പൊലീസ് കേസുകൾ എത്രയും വേഗം പിൻവലിക്കാനും ഇരുവരോടും ആവശ്യപ്പെട്ടു. കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ, തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം.

+ There are no comments

Add yours