ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നരീതി യുഡിഎഫ് സർക്കാർ അവസാനിപ്പിക്കണം- പിണറായി വിജയൻ

Estimated read time 0 min read

 

സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് താങ്ങാകേണ്ട ഭരണകൂടം ജനങ്ങളെ തീർത്തും കൈയൊഴിയുകയാണ്. ആഗസ്റ്റ് ആദ്യവാരത്തിലുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സർക്കാർ ഇതുവരെ വിതരണം ചെയ്തിട്ടില്ല. അടിയന്തര സഹായത്തിന് പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലർത്തുന്ന കടുത്ത അവഗണനയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരിതബാധിതരോട് യുഡിഎഫ് സർക്കാർ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ് തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അർഹരായ മുഴുവൻ പ്രളയബാധിതർക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ പൂർണ്ണമായി വിതരണം ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

+ There are no comments

Add yours