പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍, അപൂര്‍വ്വ പ്രതിഭാസം ബുധനാഴ്ച; വിഷുവം ദര്‍ശിക്കാന്‍ കാത്തിരിപ്പ്…

Estimated read time 0 min read

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസം കാണാന്‍ ബുധനാഴ്ച ഭക്തര്‍ ഒത്തുകൂടും. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ‘ വിഷുവം ‘ പ്രതിഭാസം ദര്‍ശിക്കാന്‍ ഭക്തര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബുധനാഴ്ച ക്ഷേത്രത്തില്‍ എത്തുക. വൈകുന്നേരം അഞ്ചുമണി മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ തിരക്കനുഭവപ്പെടും.

പ്രകൃതിയും ക്ഷേത്രവാസ്തുവിദ്യയും ചേര്‍ന്നൊരുക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്കാണ് പത്മനാഭസ്വാമി ക്ഷേത്ര പരിസരം ബുധനാഴ്ച സാക്ഷിയാകുക. രാവിലെ കിഴക്കേ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങള്‍ സ്വര്‍ണ ധ്വജസ്തംഭത്തെ പ്രകാശിപ്പിച്ച് നേരെ ശ്രീകോവിലിന്റെ മധ്യവാതിലിലേക്ക് എത്തുന്നു. വൈകുന്നേരം, ഗോപുരത്തിന് പിന്നില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, ഓരോ നിലയിലുമുള്ള വാതിലുകളിലൂടെ സൂര്യകിരണങ്ങള്‍ പുറത്തേക്ക് തെളിഞ്ഞുവരുന്ന വിസ്മയകരമായ കാഴ്ചയ്ക്കാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്.

+ There are no comments

Add yours