പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60% വർധനവ്…

Estimated read time 1 min read

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കും. സ്ത്രീകളുടെ യാത്രാച്ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനും കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിനുമായി 2026 ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.

പദ്ധതിയിലൂടെ കൂടുതൽ സ്ത്രീകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാൻ തുടങ്ങിയതായും കെഎസ്ആർടിസി പറയുന്നു. ദൈനംദിന യാത്ര നടത്തുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും പദ്ധതി പിന്തുണയായി. സുരക്ഷിതവും സൗകര്യപ്രദവും ചിലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൂറാം ദിനം പിന്നിടുമ്പോൾ കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാനും കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാനും പദ്ധതിക്ക് കഴിഞ്ഞതായാണ് കോർപറേഷന്റെ നിഗമനം.

+ There are no comments

Add yours