ശബരിമലയില്‍ അരവണയ്ക്ക് നിയന്ത്രണം; വില്‍പ്പന കൗണ്ടറിൻ്റെ മുന്നില്‍ പ്രതിഷേധവുമായി ഭക്തര്‍…

Estimated read time 0 min read

തിരുവനന്തപുരം: ശബരിമല സംവിധാനത്ത് അരവണ വില്‍പ്പന കൗണ്ടറിന്റെ മുന്നില്‍ ഭക്തരുടെ പ്രതിഷേധം. അരവണ വളരെ കുറച്ച് അളവില്‍ നല്‍കുന്നതിലാണ് ഭക്തര്‍ പ്രതിഷേധം അറിയിച്ചത്. ഒരു ഭക്തന് ഒരു ടിന്‍ മാത്രമേ നല്‍കുന്നുള്ളൂവെന്നും പരാതിയുണ്ട്.

ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് നിയന്ത്രണം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അരവണ ഉത്പാദന പ്ലാന്റിന്റെ നവീകരണം നടക്കുന്നതിനാല്‍ നിലവില്‍ അരവണ ഉത്പാദന പ്ലാന്റില്‍ ഉല്‍പാദനമില്ല. കരുതല്‍ ശേഖരത്തില്‍ നിന്നാണ് അരവണ ഭക്തര്‍ക്ക് നല്‍കുന്നത്. നിലവില്‍ അരവണയുടെ പ്രതിദിന ഉത്പാദനം രണ്ടേകാല്‍ ലക്ഷം ടിന്നാണ്.

+ There are no comments

Add yours