പണം മാത്രം എടുത്ത് രേഖകളടങ്ങിയ പേഴ്സ് തിരികെ നൽകിയകള്ളന്റെ സൗമനസ്യം ചർച്ചയാകുന്നു

Estimated read time 0 min read

പണം മാത്രം എടുത്ത് രേഖകളടങ്ങിയ പേഴ്സ് തിരികെ നൽകിയ
കള്ളന്റെ സൗമനസ്യം ചർച്ചയാകുന്നു

കാസർഡോഡ് നീലേശേരം: കള്ളൻ പോക്കറ്റടിച്ചു പക്ഷേ രാജീവന് പേഴ്സ് തിരികെ ലഭിച്ചു, 1500 രൂപ കുറവ്, ബാക്കി എടിഎം കാർഡുകളും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകളും തിരിച്ചുകിട്ടി. കള്ളന്റെ സൗമനസ്യം ചർച്ചയാകുന്നു, മോഷ്ടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത ശേഷം വിലപ്പെട്ട രേഖകളും കാർഡുകളും പഴ്സും തിരികെ നൽകി കള്ളൻ. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സാണ് ബസിൽ നിന്ന് മോഷണം പോയത്. എന്നാൽ പണം നഷ്ടപ്പെട്ടെങ്കിലും എടിഎം കാർഡുകളും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് രാജീവൻ.വ്യാഴാഴ്ച വെൽഡിംഗ് ജോലിക്കായി നീലേശ്വരത്തുനിന്ന് പയ്യന്നൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു രാജീവൻ. പയ്യന്നൂരിൽ ഇറങ്ങുന്ന സമയത്താണ് പഴ്സ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകി.1500 രൂപ, മൂന്ന് എടിഎം കാർഡുകൾ, ആധാർ കാർഡ്, ഏതാനും ബില്ലുകൾ എന്നിവയായിരുന്നു പഴ്സിലുണ്ടായിരുന്നത്. എല്ലാം നഷ്ടപ്പെട്ടെന്ന ആശങ്കയിൽ രാജീവൻ നീലേശ്വരത്തേക്ക് മടങ്ങി.എന്നാൽ ഇതിനിടെയാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. പഴ്സ് കൈക്കലാക്കിയയാൾ അതിലുണ്ടായിരുന്ന 1500 രൂപ മാത്രം എടുത്ത്, പഴ്സും മറ്റ് രേഖകളും ചെറുപുഴയിലെത്തി തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് പോസ്റ്റ് ചെയ്ത സ്ഥലം.

+ There are no comments

Add yours