കാലവര്‍ഷം കടന്നു പോകുന്നു: ഇനി പ്രതിക്ഷ തുലാമഴയിൽ…

Estimated read time 1 min read

കാലവര്‍ഷം കടന്നു പോകുന്നു: ഇനി പ്രതിക്ഷ തുലാമഴയിൽ

കോട്ടയം: സംസ്ഥാനത്ത് നിന്നു കാലവര്‍ഷം ഒക്ടോബര്‍ 15-ന് മുന്‍പായി പൂര്‍ണമായി വിടവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. സാധാരണയായി 30 മുതല്‍ 45 ദിവസം വരെയാണ് കാലവര്‍ഷം ഘട്ടംഘട്ടമായി വിടവാങ്ങാന്‍ സമയമെടുക്കാറുള്ളത്.
നാളെയോടെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നു കാലവര്‍ഷ വിടവാങ്ങല്‍ പ്രക്രിയ ആരംഭിക്കും. കാലവര്‍ഷത്തിനു പിന്നാലെ എത്തുന്ന തുലാവര്‍ഷം ഇത്തവണ സാധാരണ രീതിയില്‍ ലഭിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലിന് സാധ്യത കൂടുതലാണ്.അതേസമയം, കാലവര്‍ഷ വിടവാങ്ങലിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി. നാളൈ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, 20ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലാണു ജാഗ്രതാ നിര്‍ദേശം.സെപ്റ്റംബര്‍ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തുടര്‍ച്ചയായി മഴ ലഭിക്കുന്നതും അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു വൈദ്യുതി പ്രതിസന്ധിക്കും പവര്‍കട്ടിനും ആശ്വാസമാകും.

+ There are no comments

Add yours