എ.ഐ ക്യാമറകളുടെ പ്രവർത്തനം നിർത്തിവെച്ചു…

Estimated read time 0 min read

എ.ഐ ക്യാമറകളുടെ പ്രവർത്തനം നിർത്തിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. മാസങ്ങളായി ഇതിന്റെ ഗഡുക്കൾ മുടങ്ങിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയത്.ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ, വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമേ, ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും കെൽട്രോൺ പിരിച്ചുവിട്ടു.ക്യാമറകളിലെ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ചലാൻ അയക്കാനുമുള്ള നടപടികൾ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാൽ മാത്രമേ സേവനങ്ങൾ വീണ്ടും പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് കെൽട്രോൺ അധികൃതർ അറിയിച്ചിട്ടുള്ളത്.

+ There are no comments

Add yours