പെട്രോൾ, ഡീസൽ, വിമാന ഇന്ധനം ; വിൻഡ്‌ഫോൾ നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ…

Estimated read time 0 min read

പെട്രോൾ, ഡീസൽ, വിമാന ഇന്ധനം ; വിൻഡ്‌ഫോൾ നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ:

ഡല്‍ഹി: പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് മേല്‍ ചുമത്തിയിരുന്ന വിന്‍ഡ്ഫോള്‍ നികുതി (പ്രതീക്ഷിതമല്ലാത്ത വന്‍ലാഭത്തിന്‍ മേലുള്ള അധിക നികുതി) കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. സെപ്റ്റംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ പ്രകാരം ഡീസല്‍ കയറ്റുമതിക്കുള്ള സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും റോഡ് അധിഷ്ഠിത സെസ്സും ലിറ്ററിന് 25 രൂപയില്‍ നിന്ന് 20 രൂപയായി കുറച്ചു. വിമാന ഇന്ധനത്തിന്റെ നികുതി ലിറ്ററിന് 19 രൂപയില്‍ നിന്ന് 15 രൂപയായും, പെട്രോള്‍ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 1.5 രൂപയില്‍ നിന്ന് 0.5 രൂപയായുമാണ് കേന്ദ്ര ധനമന്ത്രാലയം കുറച്ചിരിക്കുന്നത്.പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനും, കമ്പനികള്‍ കയറ്റുമതിയിലൂടെ അമിതലാഭം കൊയ്യുന്നത് തടയാനും മാര്‍ച്ച് 27 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കയറ്റുമതി തീരുവ ചുമത്താന്‍ തുടങ്ങിയത്.

+ There are no comments

Add yours