മാസപ്പടി ഇടപാടിൽ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെന്നും ഇഡി പറയുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ പുറത്തു
2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെൻറ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന വിമർശനത്തെ തുടർന്നാണ് സർക്കാരിൻറെ നിലപാട്.
സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം . കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻറെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.
: ഡ്രൈവിംഗ് ലൈസിംഗിന് ഒരു പരീക്ഷ കൂടി. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം മറ്റൊരു പരീക്ഷ കൂടി ജയിക്കണമെന്ന് എംവിഡി പുതിയ ഉത്തരവിറക്കി. ഹസാർഡ് പെർസെപ്ഷൻ എന്ന പേരിലുള്ള ഈ ടെസ്റ്റ് റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വീഡിയോ ഗെയിം മാതൃകയിലാകും ടെസ്റ്റ്. ഡിസംബർ മാസം മുതൽ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളിലുo ഹസാഡ് ടെസ്റ്റ് സംവിധാനം സ്ഥാപിക്കണം
പരീക്ഷാ ക്രമക്കേടിലെ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തണമെന്ന നിലപാടിൽ ഉറച്ച് അന്വേഷണസംഘം. ക്രൈംബ്രാഞ്ച് സംഘം ഇന്ന് പിഎസ്‌സിക്ക് മറുപടിക്കത്തയയ്ക്കും. ചോദ്യം ചെയ്യലിനായി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാകില്ലെന്നും പകരം പിഎസ്‌സി ഓഫിസിൽവച്ച് മൊഴി നൽകാമെന്നുമാണ് പിഎസ്‌സി സെക്രട്ടറി കഴിഞ്ഞ ദിവസം കത്തയച്ചത്. ഇതിനാണ് ഐജി അജീത ബേഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രേഖാമൂലം മറുപടി നൽകുന്നത്.
ഇന്തൊനീഷ്യയിലെ ജാവ കടലിൽ യാത്രക്കപ്പൽ മുങ്ങി 6 പേർ മരിച്ചു. 130 പേരെ കാണാതായി. 107 പേരെ രക്ഷിച്ചു. 213 യാത്രക്കാരും 30 ജീവനക്കാരുമുൾപ്പെടെ 243 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. 600 രക്ഷാപ്രവർത്തകരുടെ മേൽനോട്ടത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ ചൂടിന് ശമനം ആയേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് വൈദ്യുതി കേന്ദ്രവിഹിതമായി അധികം ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്കും നേരിയ ശമനം ഉണ്ടാകും.








+ There are no comments
Add yours