സൂര്യയെ നായകനാക്കി സീന്‍ വരുന്നു…

Estimated read time 0 min read

സൂര്യയെ നായകനാക്കി സീന്‍ വരുന്നു

സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച്‌ സീന്‍ എന്ന ചിത്രത്തിന് കാത്തിരിപ്പ് ഉയര്‍ത്തുന്ന പ്രധാന ഘടകം അതാണ്. എന്നാല്‍ ആവേശം ഒരുക്കിയ ജിത്തു മാധവന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ തെന്നിന്ത്യ മുഴുവനും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഭാഷാഭേദമന്യെ പ്രേക്ഷകര്‍ക്കിടയില്‍ അത്രത്തോളം ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ആവേശം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. സുഷിന്‍ ശ്യാമിന്‍റെ തമിഴ് സിനിമാ അരങ്ങേറ്റം കൂടിയാണ് സീന്‍. ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ് ഇതും. ടൈറ്റില്‍ ടീസറിന് സുഷിന്‍ നല്‍കിയ സംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ട്രാക്ക് മാത്രമായി സുഷിന്‍ തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തതും ധാരാളം ആസ്വാദകരെ നേടുന്നുണ്ട്.

+ There are no comments

Add yours