കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിൽ വിഭാഗിയത രൂക്ഷം…

Estimated read time 0 min read

കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിൽ വിഭാഗിയത രൂക്ഷം

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിൽ വിഭാഗിയത രൂക്ഷം. സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് രംഗത്തെത്തി. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് താൻ നേതൃത്വത്തിന് നൽകിയ പരാതിയാണ് സൈബർ കേസിന് പിന്നിലെന്നാണ് ഷാജി കോടങ്കണ്ടത്തിന്റെ ആരോപണം. ജോസഫ് ടാജറ്റ് ജില്ലയിലെ കോൺഗ്രസിനെ ക്ഷയിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.സമൂഹമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന പരാതിയിൽ ഷാജി കോടങ്കണ്ടത്ത് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. ഒല്ലൂരിലെ തന്റെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ജോസഫ് ടാജറ്റിനെതിരെ മൂന്ന് പരാതികൾ കെപിസിസിക്ക് നൽകിയിരുന്നുവെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഈ പരാതികളോടുള്ള വൈരാഗ്യമാണ് സൈബർ കേസിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തനിക്കെതിരെ എടുത്ത കേസിൽ നിയമനടപടി നേരിടുന്നതിനൊപ്പം ജോസഫ് ടാജറ്റിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കെപിസിസി സെക്രട്ടറി വ്യക്തമാക്കി.

+ There are no comments

Add yours