‘വിസ് എയർ’ യുഎഇയിലേക്ക് വീണ്ടും സർവ്വീസ് ആരംഭിക്കുന്നു.
യൂറോപ്യൻ ബജറ്റ് എയർലൈനായ വിസ് എയർ (Wizz Air) ദുബായ്, അബുദാബി, ജിദ്ദ, അമ്മാൻ എന്നീ നഗരങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു ഈ കമ്പനി ഒക്ടോബർ 25 മുതൽ ദുബായിലേക്കും അബുദാബിയിലേക്കും സർവീസുകൾ പുനരാരംഭിക്കുന്നു.ദുബായ്, അബുദാബി, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലേക്ക് 12 റൂട്ടുകളിലായി ആഴ്ചയിൽ 49 സർവീസുകളാണ് വിസ് എയർ നടത്തുക എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 289 ദിർഹം (ഏകദേശം 6,500 രൂപയോളം) മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ചില സമയങ്ങളിൽ നിരക്കിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ ലഭിക്കും. ഹംഗറി ആസ്ഥാനമായുള്ള വിസ് എയർ ഹോൾഡിങ്സും അബുദാബി ഡെവലപ്‌മെന്റൽ ഹോൾഡിങ് കമ്പനിയും (എഡിക്യു) ചേർന്നാണ് സർവീസുകൾ തുടങ്ങുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും ആശ്വാസകരമായ വിമാന യാത്രാമാർഗമായിരുന്നു ഈ സർവ്വീസ്. ജോർജിയ, അർമേനിയ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കസക്കിസ്ഥാൻ തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളിലേയ്ക്ക് യുഎഇയിൽ നിന്ന് ധാരാളം യാത്രക്കാർ ഉണ്ട്..ചുരുങ്ങിയ ചെലവിൽ യാത്രാ സൗകര്യമൊരുക്കുന്ന ‘വിസ് മൾട്ടിപാസ്’, പരിധിയില്ലാത്ത യാത്രകൾ വാഗ്ദാനം ചെയ്യുന്ന ‘ഓൾ യു കാൻ ഫ്ലൈ’ തുടങ്ങിയ ആകർഷകമായ പാക്കേജുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വൻ ജനപ്രീതി നേടി. 2024-ൽ മാത്രം അബുദാബിയിൽ നിന്ന് 19,000-ത്തിലേറെ സർവീസുകളിലായി 35 ലക്ഷത്തിലധികം യാത്രക്കാരാണ് വിസ് എയറിൽ ഉപയോഗിച്ചിരുന്നു .മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങൾ, കടുത്ത മത്സരം എന്നിവ ചൂണ്ടിക്കാട്ടി 2025 സെപ്റ്റംബർ ഒന്നിനാണ് വിസ് എയർ അബുദാബിയിലെ സർവീസുകൾ നിർത്തിവച്ചത്.. എയർ അറേബ്യ, ജസീറ എയർവേസ്, ഫ്ലൈനാസ് തുടങ്ങിയ പ്രമുഖ ബജറ്റ് എയർലൈനുകളിൽ നിന്നുള്ള മത്സരവും സർവീസിനെ ബാധിച്ചിരുന്നു.എന്നാൽ, പ്രവാസികളുടെയും യാത്രാപ്രേമികളുടെയും നീണ്ട കാത്തിരിപ്പിനൊടുവിൽ കൂടുതൽ ഊർജത്തോടെ വിസ് എയർ യുഎഇ വ്യോമപാതയിലേക്ക് തിരിച്ചെത്തുന്നത് പ്രവാസി മലയാളി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വൈകാതെ നേരത്തെ നടത്തിയിരുന്ന കേന്ദ്രങ്ങളിലേയ്ക്ക് എല്ലാം വിസ് എയർ സർവീസ് പുനരാരംഭിക്കുമെന്നാണ്അറിയുന്നത്.




+ There are no comments
Add yours