ദുര്‍ബലാവസ്ഥയിലുള്ള രണ്ട് ഫ്ളാറ്റുകളും പൊളിക്കാന്‍ ഹൈക്കോടതി അനുമതി…

Estimated read time 0 min read

ദുര്‍ബലാവസ്ഥയിലുള്ള രണ്ട് ഫ്ളാറ്റുകളും പൊളിക്കാന്‍ ഹൈക്കോടതി അനുമതി.

വൈറ്റിലയിലെ ദുര്‍ബലാവസ്ഥയിലുള്ള രണ്ട് ഫ്ളാറ്റുകളും പൊളിക്കാന്‍ ഹൈക്കോടതി അനുമതി. ചന്ദര്‍ കുഞ്ജ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ ടെന്‍ഡറിനെതിരായ ഹര്‍ജി കോടതി തള്ളി. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച കമ്പനിയ്ക്ക് നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.ദുര്‍ബലാവസ്ഥയിലുള്ള വൈറ്റിലയിലെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോയി. ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതേതുടര്‍ന്ന് മരടിലെ ഫ്‌ലാറ്റ് പൊളിച്ച കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി.ഈ നടപടിയെ ചോദ്യം ചെയ്താണ് രണ്ട് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചുകൊണ്ടാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്നായിരുന്നു കമ്പനികളുടെ ആരോപണം.

+ There are no comments

Add yours