
തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും തൊട്ടടുത്തുള്ള വ്യാപരികൾ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി അപകട സ്ഥലത്തെത്തി.കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.തീപിടുത്തം ഉണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.


+ There are no comments
Add yours