നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായി. സ്റ്റാർലൈനർ പേടകം യാത്രക്കാർ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബർ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യും എന്ന് നാസ അറിയിച്ചു.
2024 ജൂൺ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. എന്നാൽ യാത്രക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായതും പേടകത്തെ അപകടാവസ്ഥയിലാക്കി.
വളരെ സാഹസികമായാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് സ്റ്റാർലൈനർ പേടകം ലക്ഷ്യത്തിലെത്തിയത്


+ There are no comments
Add yours