ഓണപ്പൂക്കളം, ഇത്തവണ അരളിപ്പൂവ് വേണ്ട!
ഇത്തവണത്തെ പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയിലെ വിഷ സാന്നിധ്യമാണ് പൂവിന് ഡിമാൻഡ് ഇല്ലാതാക്കിയത്. എല്ലാ വർഷവും ഓണ പൂക്കളത്തിൽ അരളിപ്പൂവും ഉണ്ടാകാറാണ് പതിവ്. എന്നാൽ അരളിയില കഴിച്ച് യുവതി മരിച്ചതും, അരളി തിന്ന പശുവും ചത്തതും ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് പിന്നാലെയാണ് അരളി പൂവിന് ആളില്ലാതെ ആയത്. ക്ഷേത്രങ്ങളിൽ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ നേരത്തെ ദേവസ്വം ബോർഡും ആവശ്യപ്പെട്ടിരുന്നു.


+ There are no comments
Add yours