വയനാട്: അനധികൃതമായി മദ്യം കൈവശം വെച്ച അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘമെത്തി. കേസിൽ ഉൾപ്പെട്ട വ്യാജമദ്യം കണ്ടെത്തിയ വീട് ഭാര്യാമാതാവായ ലില്ലിയുടെ പേരിലാണെന്ന ആന്റോയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവരുടെ മൊഴിയെടുക്കാൻ എത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ലില്ലി ഈ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഇവിടെയെത്തിയത്.
മദ്യം പിടിച്ചെടുത്ത ‘മൂങ്ങനാനിയിൽ’ എന്ന വീടിന്റെ ഉടമസ്ഥാവകാശം തനിക്കല്ലെന്നായിരുന്നു കേസിന്റെ പല ഘട്ടങ്ങളിലും ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നത്. 2022-ലെ ബാങ്ക് ജപ്തിക്കും ലേല നടപടികൾക്കും ശേഷം വീടിന്റെ അവകാശം ലില്ലി ജോസിന് നൽകിയെന്നാണ് ആന്റോ അവകാശപ്പെടുന്നത്. എന്നാൽ, ഈ വീടിന്റെ അവകാശം എങ്ങനെയാണ് ഭാര്യാമാതാവിലേക്ക് എത്തിയതെന്നും, യഥാർത്ഥത്തിൽ ഈ വീട് ആന്റോയുടേത് തന്നെയാണെന്ന് തെളിയിക്കാനുമാണ് അന്വേഷണസംഘം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഭാര്യാമാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നത്.




+ There are no comments
Add yours