ലൈംഗികമായി പീഡിപ്പിച്ചു; സിദ്ദീഖിനെതിരെ പരാതി നൽകി
താര സംഘടനയായ AMMAയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖിനെതിരായി പൊലീസിൽ പരാതി നൽകി യുവ നടി. ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാട്ടി ഡിജിപിക്കാണ് ഇമെയിൽ മുഖേന പരാതി നൽകിയത്. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന അതീവ ഗുരുതരമായ ആരോപണമാണ് സിദ്ദിഖിനെതിരെ ഉയർന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ AMMAയുടെ നേതൃസ്ഥാനം നടൻ രാജിവെച്ചിരുന്നു.


+ There are no comments
Add yours