നവോത്ഥാന നക്ഷത്രം അയ്യങ്കാളിയുടെ ജയന്തി ഇന്ന്
സമൂഹത്തെ നവോത്ഥാനത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്.
സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷം നടക്കും. പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാർ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവാണ് അയ്യങ്കാളി.


+ There are no comments
Add yours