ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ സി സി) തലപ്പത്തേക്ക്. ജയ് ഷാ ഐ സി സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകി. പത്രിക നൽകേണ്ട അവസാന തീയതിയായ ഇന്ന് വൈകുന്നേരത്തോടെയാണ് ജയ് ഷാ പത്രിക സമർപ്പിച്ചത്.
നിലവിലെ സാഹചര്യത്തിൽ ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. അങ്ങനെയെങ്കിൽ പ്രായം കുറഞ്ഞ ഐ സി സി ചെയർമാൻ ആകും 35 കാരനായ ജയ് ഷാ.


+ There are no comments
Add yours